INS Vikrant : ഐഎന്‍എസ് വിക്രാന്ത് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് (INS Vikrant) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, എംപിമാര്‍, എംഎല്‍എമാര്‍ അടക്കമുളളവര്‍ പങ്കെടുക്കും. ചടങ്ങില്‍ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

20,000 കോടി രൂപയാണ്‌ ഇന്ത്യയിൽ നിർമിച്ച ഏറ്റവും വലിയ ഈ വിമാനവാഹിനിക്കപ്പലിന്റെ നിർമാണച്ചെലവ്‌. ഇതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പൽ നിർമിക്കാൻ ശേഷിയുള്ള രാജ്യമാകും ഇന്ത്യ.

കമഡോർ വിദ്യാധർ ഹർകെയാണ്‌ കപ്പലിന്റെ ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥൻ. അന്തിമഘട്ട പരീക്ഷണങ്ങൾക്ക്‌ ഗോവയിലെ ഐഎൻഎസ്‌ ഹാൻസ നേവൽ എയർ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകും. പശ്ചിമ നാവിക കമാൻഡിനുകീഴിൽ ഒരുവർഷത്തോളം യുദ്ധവിമാനങ്ങൾ ടേക്‌ഓഫ്‌ ചെയ്തും ലാൻഡ്‌ ചെയ്തുമുള്ള പരീക്ഷണങ്ങളായിരിക്കും. അടുത്തവർഷം നവംബറോടെ പൂർണമായും യുദ്ധരംഗത്ത്‌ ഉപയോഗിക്കാനാകും.

13 വർഷത്തെ കാത്തിരിപ്പ്‌

2009ൽ നിർമാണം ആരംഭിച്ച വിക്രാന്തിന്റെ നിർമാണവസ്തുക്കളിൽ 76 ശതമാനവും രാജ്യത്ത്‌ ഉൽപ്പാദിപ്പിച്ചവയാണ്‌. ത്രീഡി വിർച്വൽ റിയാലിറ്റി, ആധുനിക സോഫ്റ്റ്‌വെയറുകൾ എന്നിവയും ഉപയോഗിച്ചു. 2021 ആഗസ്തിൽ ആദ്യ കടൽപരീക്ഷണം നടത്തി.

262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുള്ള വിക്രാന്തിന്റെ മുകൾ ഡെക്കിൽ 10 യുദ്ധവിമാനങ്ങളും കീഴ്‌ ഡെക്കിൽ 20 വിമാനങ്ങളും വിന്യസിക്കാം. 88 മെഗാവാട്ട്‌ കരുത്തുള്ള നാല്‌ വാതക ടർബൈൻ എൻജിനുകളുണ്ട്‌. 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിങ്‌ വേഗവുമുണ്ടാകും. ഒറ്റയാത്രയിൽ 7500 നോട്ടിക്കൽ മൈൽ ദൂരംവരെ സഞ്ചരിക്കാം.

2300 കിലോമീറ്റർ നീളത്തിൽ കേബിളുകളും 120 കിലോമീറ്റർ നീളത്തിൽ പൈപ്പുകളും ഉപയോഗിച്ചു. 2300 കംപാർട്ട്‌മെന്റുകളുള്ള കപ്പലിൽ 1700 പേർക്ക്‌ താമസിക്കാം. 40,000 ടണ്ണാണ് ഭാരം. 21,500 ടൺ സ്റ്റീൽ ഉപയോഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News