Pinarayi Vijayan : കേരള-തമി‍ഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാ‍ഴ്ച നടത്തും

കേരള തമി‍ഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാ‍ഴ്ച നടത്തും.വൈകിട്ട് കോവളത്ത് വച്ചാണ് പിണറായി വിജയൻ(Pinarayi Vijayan)-എംകെ സ്റ്റാലിൻ കൂടിക്കാ‍ഴ്ച. ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയങ്ങൾ ചർച്ചയാവും.

മുല്ലപ്പെരിയാർ,ശിരുവാണി ഉൾപ്പെടെ ഇരു സംസ്ഥാനങ്ങൾക്കും ഇടയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. വൈകിട്ട് 6 ന് കോവളത്ത് വെച്ചാണ് കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.പ്രധാനമായും മുല്ലപ്പെരിയാർ വിഷയമാണ് ചർച്ചയാകുക.

മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിൽ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം വീണ്ടും തമിഴ്നാട് സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ആവശ്യത്തിൻമേൽ തുടർനടപടിയെടുക്കാൻ മേൽനോട്ടസമിതി കേരളത്തോടു നിർദേശിച്ച സാഹചര്യം നില നിൽക്കുന്നതിനിടെയാണ് ഇരു മുഖ്യമന്ത്രിമാരുടെയും കൂടിക്കാഴ്ച.

ദക്ഷിണമേഖലാ കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത്

ദക്ഷിണമേഖലാ കൗൺസിൽ യോഗം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കോവളം റാവിസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. നാളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ അവർ ചുമതലപ്പെടുത്തുന്ന മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പ്രത്യേക ക്ഷണിതാക്കളാണ്.

സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുകയുമാണ് ലക്ഷ്യം. ക്രമപ്രകാരമാണ് ഇക്കുറി കേരളം വേദിയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News