ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും | Highcourt

ഇഡി സമൻസിനെതിരെ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കും,
കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി തനിക്ക് നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി തോമസ് ഐസക്ക് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് .

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ തോമസ് ഐസക്കിനെ വിളിപ്പിക്കുന്നത് കോടതി തടഞ്ഞിരുന്നു. തോമസ് ഐസക്കിൻ്റെ വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്നതിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി കിഫ്‌ബി സമർപ്പിച്ച ഹർജിയും ഇതേ ബഞ്ചിൻ്റെ പരിഗണനയിലുണ്ട്. നിലപാട് അറിയിക്കാൻ ഇ ഡി ഹൈക്കോടതിയിൽ സാവകാശം തേടിയതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

ചില ഉന്നതരുടെ പേര് പറയാൻ ആദ്യം മൊഴിയെടുത്തപ്പോൾ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി ഹർജിക്കാരിയായ കിഫ്ബി ജോയിന്റ്‌ ഫണ്ട്‌ മാനേജർ ആനി ജൂള തോമസ്‌ കോടതിയെ അറിയിച്ചിരുന്നു. കിഫ്ബി
ഹർജിയിലും കോടതി ഇന്ന് വിശദമായ വാദം കേൾക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here