ADVERTISEMENT
സ്പീക്കർ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എൻ.ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടു വരാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. എം.വി.ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജി വെച്ചു.
Pinarayi Vijayan:മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും ഇന്ന് 43-ാം വിവാഹവാര്‍ഷികം…
43-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും(Pinarayi Vijayan) ഭാര്യ കമലയ്ക്കും ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍. സഖാവ് പിണറായി വിജയന്റെ വിവാഹ ക്ഷണക്കത്ത് പങ്കുവെച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്. അന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലാണ് ക്ഷണക്കത്ത്.
‘സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു’ എന്നായിരുന്നു ക്ഷണക്കത്തിലെ വാചകങ്ങള്‍.
നിരവധി പേരാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുന്നത്. വാര്‍ഷിക ദിനത്തില്‍ ഭാര്യ കമലയോടൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ കമലയുമായി പൊതുവേദിയില്‍ സംസാരിച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വിവാഹം നടന്നത് 1979 സെപ്റ്റംബര്‍ രണ്ടിനാണ്. തലശേരി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായിരുന്നു കമല. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷമായിരുന്നു തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി കമലയുമായുള്ള പിണറായി വിജയന്റെ വിവാഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.