എല്‍ കെ ജി വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

എല്‍ കെ ജി വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എടത്തല സ്വദേശി ഷെമീര്‍ ആണ് അറസ്റ്റിലായത്. അശ്രദ്ധയോടെ വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി.

സ്‌കൂള്‍ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസിലാണ് അപകടം. സ്‌കൂള്‍ ബസില്‍ നിന്ന് എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ് തെറിച്ചുവീണത്. ആലുവ സ്വദേശിനി ഫൈസയാണ് അപകടത്തില്‍പ്പെട്ടത്.

ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പിന്നാലെ വന്ന ബസ് നാട്ടുകാര്‍ ഇടപെട്ട് പെട്ടെന്ന് നിര്‍ത്തിച്ചതിനാലാണ് അപകടം ഒഴിവായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News