Drugs | MDMAയുമായി കൊല്ലം സ്വദേശി പിടിയിൽ

വയനാട് കൽപറ്റയിൽ അതിമാരക മയക്കുമരുന്നായ MDMAയുമായി കൊല്ലം സ്വദേശി പിടിയിൽ.കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് കൊല്ലം സ്വദേശി ഗോപാലകൃഷ്ണൻ പിടിയിലായത്.ഇയാളിൽ നിന്ന് 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

കൽപറ്റ എക്‌സൈസ് സി ഐ. വി ആർ അനൂപിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.കെഎസ്ആർടിസി ബസ്സിൽ മൈസൂരിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേയാണ് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

ഇതേ കേസിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ഇന്ന് ഉച്ചയോടെ ഇയാളുടെ സുഹൃത്തിനേയും പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News