
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു.
ആറ് മാസത്തെ സമയം ആണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സൂചന.ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാകും ഹർജി പരിഗണിക്കുക.
ജസ്റ്റിസ് എ എം ഖാൻവീൽക്കർ വിരമിച്ച സാഹചര്യത്തിലാണ് ഹർജി പുതിയ ബെഞ്ച് പരിഗണിക്കുന്നത് .
എം ബി രാജേഷ് മന്ത്രി , എ എൻ ഷംസീർ സ്പീക്കർ : തീരുമാനം CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ
സ്പീക്കർ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എൻ.ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടു വരാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. എം.വി.ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജി വെച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here