ഇതില്‍ ഏതാണ് ഒറിജിനല്‍ ഗിന്നസ് പക്രു; മെഴുകു പ്രതിമയ്‌ക്കൊപ്പം താരം

മലയാളികളുടെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. ഗംഭീര അഭിനയത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോള്‍ തന്റെ തന്നെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ്. തന്റെ മെഴുകു പ്രതിമയാണ് താരത്തെ ഞെട്ടിച്ചത്. ഒറിജിനല്‍ ഗിന്നസ് പക്രു ഏതാണെന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് പ്രതിമ. ശില്പി ഹരി കുമാര്‍ തയ്യാറാക്കിയ പ്രതിമയുടെ അനാച്ഛാദനം കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്നു.

കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്നാണ് ഗിന്നസ് പക്രു പറഞ്ഞത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. കാരണം ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഓണം നാളില്‍ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്. നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. ഡ്രസ്സും മെഴുകും കുറച്ചുമതി എന്നാല്‍ ആ സൂക്ഷമത അത്ഭുതപ്പെടുത്തി. ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമാണിത്. പ്രതിമയ്ക്ക് വേണ്ടി ഹരി കുമാര്‍ ചെലവഴിച്ച സമയം മുഴുവന്‍ എന്നോടുള്ള സ്‌നേഹമാണ്. കണ്‍പീലി വരെ വ്യക്തമായി നിരീക്ഷിച്ച് അദ്ദേഹം ചെയ്തിട്ടുണ്ടെന്നും പക്രു പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രതിമയ്ക്കും ശില്‍പിക്കുമൊപ്പമുള്ള വിഡിയോ ഗിന്നസ് പക്രു പങ്കുവച്ചിട്ടുണ്ട്. പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എന്റെ കൊച്ചു മെഴുക് പ്രതിമ! നന്ദി…. ഹരി കുമാര്‍- എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. പ്രതിമയുടേതിന് സമാനമായ വേഷം ധരിച്ചാണ് ഗിന്നസ് പക്രു എത്തിയിരിക്കുന്നത്. അതിനാല്‍ പ്രതിമ ഏതാണെന്ന് മനസിലാക്കാനായില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍. നിരവധി പേരാണ് പ്രതിമയെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News