സ്പീക്കര്‍ സ്ഥാനത്തുനിന്ന് മന്ത്രി സഭയിലേക്കെത്തുമ്പോഴും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുടെ തിരക്കിലാണ് എം ബി രാജേഷ്

നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്ന് മന്ത്രി സഭയിലേക്കെത്തുമ്പോഴും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുടെ തിരക്കിലാണ് എം ബി രാജേഷ്. ഉത്തരവാദിത്തങ്ങള്‍ മാറുന്നുവെന്ന വ്യത്യാസമേ മന്ത്രി പദവിയിലെത്തുമ്പോഴും ഉള്ളൂവെന്നാണ് ഭാര്യ നിനിതാ കണിച്ചേരി പറഞ്ഞു.

ചെന്നൈയിലെ ആശുപത്രിയില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് മടങ്ങി വീട്ടിലെത്തുമ്പോഴാണ് മന്ത്രി പദവിയിലേക്കുന്ന വിവരം എം ബി രാജേഷ് അറിഞ്ഞത്.. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഗൗരവത്തോടെ കാണുന്നുവെന്നായിരുന്നു പ്രതികരണം.

പാര്‍ട്ടി ഏല്‍പ്പിച്ച മറ്റൊരു ചുമതലയിലേക്കുള്ള മാറ്റമെന്നല്ലാതെ കൂടുതലൊന്നുമില്ലെന്ന് ഭാര്യ നിനിത കണിച്ചേരി പ്രതികരിച്ചു. കാലടി സംസ്‌കൃത സര്‍വലാശാലയിലെ അസിസ്റ്റന്റ് പ്രഫസറാണ് നിനിത.അച്ഛനെ മന്ത്രിയാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ സ്‌നേഹപരിഭവമാണ് മൂത്ത മകള്‍ നിരഞ്ജനയ്‌ക്കെന്ന് എം ബി രാജേഷ് പങ്കുവെച്ചു.

എം ബി രാജേഷ് മന്ത്രിയാവുന്നതോടെ തൃത്താലക്കാരും പ്രവര്‍ത്തകരും ഏറെ ആഹ്ലാദത്തിലാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here