കുരുന്നുകള്‍ക്കൊപ്പം ഓണസദ്യ കഴിച്ച് മന്ത്രി വി ശിവന്‍കുട്ടി

കുട്ടികളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് മന്ത്രി ഓണസദ്യയുണ്ടത്.

ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കൗതുകത്തോടെ കുട്ടികള്‍ ഓടിച്ചെന്നു. മതിയാവോളം ഫോട്ടോയെടുത്തു. മന്ത്രിക്ക് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. ഒ എസ് അംബിക എംഎല്‍എ ഉള്‍പ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്‌കൂളില്‍ എത്തിയിരുന്നു

ഓണത്തിന് തങ്ങളോടൊപ്പം ഇരുന്ന് സദ്യ കഴിക്കാന്‍ മുള്ളറംകോട് എല്‍പി സ്‌കൂളിലെ 85 രണ്ടാം ക്ലാസ്സുകാര്‍ ചേര്‍ന്നാണ് മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതിയത്. കൂട്ടുകാര്‍ക്കെല്ലാം വേണ്ടി മീനാക്ഷിയാണ് മന്ത്രിയപ്പൂപ്പനെ ഓണസദ്യയ്ക്ക് ക്ഷണിച്ച് കത്തെഴുതിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News