കായൽപ്പരപ്പിൽ കുടുങ്ങി മത്സ്യതൊഴിലാളികൾ : 6 മണിക്കൂറിലെ കഠിനപ്രയത്നത്തിലൂടെ രക്ഷിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും

കായൽപ്പരപ്പിൽ തിങ്ങിയ പോളപ്പായലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ആറ്‌ മണിക്കൂറിനുശേഷം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്‌ കഠിനപ്രയത്നത്തിലൂടെ രക്ഷിച്ചു.

അരൂക്കുറ്റി കുടപുറം കായലിലാണ്‌ സംഭവം. അരൂക്കുറ്റി പഞ്ചായത്ത്‌ എട്ടാം വാർഡ്‌ പുതുവൽനികർത്തിൽ പുഷ്‌പരാജ്‌, തെക്കേകുമ്മൽനികർത്ത്‌ അനന്തൻ എന്നിവരാണ്‌ കുടുങ്ങിയത്‌. വെള്ളി രാവിലെ അഞ്ചോടെ മീൻപിടിക്കാൻ വള്ളത്തിൽ പോയ ഇവർ ഉപരിതലത്തിൽ തിങ്ങിയ പായലിനിടയിൽപ്പെടുകയായിരുന്നു. കഠിനമായി പരിശ്രമിച്ചിട്ടും വള്ളം ചലിപ്പിക്കാനായില്ല.

സംഭവം അറിഞ്ഞ്‌ അരൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയും ഇതര മത്സ്യത്തൊഴിലാളികളും എത്തിയാണ്‌ പകൽ പന്ത്രണ്ടോടെ ഇവരെ കരകയറ്റിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News