‘മൂട്ടിലെ തഴമ്പിന്‍റെ വീരസ്യം പറയുന്ന സതീശനൊന്നും ഒട്ടും മനസ്സിലാകാത്ത കാര്യം’; കോൺഗ്രസിനെ ട്രോളി അഡ്വ കെഎസ് അരുൺകുമാർ

എംവി ഗോവിന്ദന് പകരം എംബി രാജേഷിനെ മന്ത്രിയും എഎൻ ഷംസീറിനെ സ്പീക്കറുമാക്കാൻ സിപിഐഎം തീരുമാനിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് അഡ്വ കെഎസ് അരുൺകുമാർ. തർക്കങ്ങളും ലിസ്റ്റിന്‍റെ ബാഹുല്യവുമില്ലാതെ സിപിഎം തീരുമാനം എടുത്ത് കഴിഞ്ഞു. ഇത് കോൺഗ്രസിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നാണ് അരുൺകുമാർ ചോദിക്കുന്നത്.

സിപിഐഎമ്മിൽ തുടർച്ചയായി രണ്ട്‌ തവണ മത്സരിച്ചവർ മാറി നിൽക്കാൻ പാർട്ടി പറയുന്നു. തീരുമാനം നടപ്പിലാക്കുന്നു. ഒരു തവണ മന്ത്രിയായവർ മാറി നിൽക്കാൻ പാർട്ടി പറയുന്നു. തീരുമാനം നടപ്പിലാകുന്നു, പുതിയ തലമുറ വരുന്നു. എന്നാൽ കോൺഗ്രസിൽ ആണെങ്കിൽ, “ഒരു തവണ വിജയിച്ചാൽ മരണം വരെ, ശേഷം മകനോ ഭാര്യയ്ക്കോ സീറ്റ്‌. സ്ഥിരം കുറ്റികൾക്കല്ലാതെ മന്ത്രി സ്ഥാനം പുതിയ ആളിന്‌ നൽകുന്ന പരിപാടിയില്ല. അതിന്‌ ജാതി സമവാക്യം മുതൽ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ സഞ്ചരിക്കും” അരുൺകുമാർ പറയുന്നു.

കെഎസ് അരുൺകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

“തുടർച്ചയായി രണ്ട്‌ തവണ മത്സരിച്ചവർ മാറി നിൽക്കാൻ പാർട്ടി പറയുന്നു…..!!
തീരുമാനം നടപ്പിലാകുന്നു. പുതിയവർക്ക്‌ അവസരം ലഭിക്കുന്നു…!!
ഒരു തവണ മന്ത്രിയായവർ മാറി നിൽക്കാൻ പാർട്ടി പറയുന്നു…..!
തീരുമാനം നടപ്പിലാകുന്നു, പുതിയ തലമുറ വരുന്നു….!!

സംസ്ഥാന സെക്രട്ടറി ചികിത്സയ്ക്ക്‌ പോകുന്നതിനാൽ പുതിയ ആളെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു….!
പുതിയ ആളെ, അതും മന്ത്രി സ്ഥാനത്ത്‌ ഇരുന്നയാളെ തീരുമാനിക്കുന്നു…!
മന്ത്രിയായിരുന്നയാൾ പാർട്ടി സെക്രട്ടറി ആയതിനാൽ രാജി വെച്ച ഒഴിവിലേയ്ക്ക്‌ പുതിയ ആളെ നിശ്ചയിക്കാൻ തീരുമാനിക്കുന്നു…!
പകരം ആളെ നിശ്ചയിക്കുന്നു….!

തർക്കങ്ങളില്ല, ലിസ്റ്റിന്റെ ബാഹുല്യമില്ല, സന്തുലനം ഇല്ല, ബാഹ്യ ഇടപെടലുകളില്ല, ഡൽഹിക്കും തിരിച്ചുമുള്ള യാത്രയില്ല, അഭ്യൂഹങ്ങളില്ല……
ഇനി ഇതേ തീരുമാനങ്ങൾ കോൺഗ്രസ്സിൽ ആയിരുന്നെങ്കിൽ എന്നൊന്ന് ആലോചിച്ച്‌ നോക്കിയേ…..!
രണ്ട്‌ തവണയോ…ഉവ്വാ….ഒരു തവണ വിജയിച്ചാൽ മരണം വരെ, ശേഷം മകനോ ഭാര്യയ്ക്കോ സീറ്റ്‌….!

സ്ഥിരം കുറ്റികൾക്കല്ലാതെ മന്ത്രി സ്ഥാനം പുതിയ ആളിന്‌ നൽകുന്ന പരിപാടിയില്ല. അതിന്‌ ജാതി സമവാക്യം മുതൽ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ സഞ്ചരിക്കും. അവസാനം ഒന്നും നടന്നില്ലങ്കിൽ ജീവിത കാലം മുഴുവൻ കുറ്റം പറഞ്ഞിരിക്കും….!
മന്ത്രി സ്ഥാനം വിട്ട്‌ പാർട്ടി നേത്യത്വത്തിലേയ്ക്കോ… ഇമ്മിണി പുളിക്കും….!
വ്യത്യാസം ഒട്ടും ചെറുതല്ല…മൂട്ടിലെ തഴമ്പിന്റെ വീരസ്യം പറയുന്ന സതീശനൊന്നും ഒട്ടും മനസ്സിലാകാത്ത കാര്യമാണ്‌….!
പാർട്ടി”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News