
തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ നായ കടിച്ചത്.
പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്.കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു .പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
റാന്നി സ്വദേശി ഹരീഷിന്റെ മകളാണ് അഭിരാമി. രണ്ടാഴ്ച മുമ്പാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കാർമൽ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പാൽ വാങ്ങാൻ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒൻപതിലധികം കടികൾ ഏറ്റിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here