പാലക്കാട് അട്ടപ്പാടിയില്‍ ഒരു കാട്ടാനയെക്കൂടി വായില്‍ പരുക്കുകളോടെ കണ്ടെത്തി

പാലക്കാട് അട്ടപ്പാടിയില്‍ ഒരു കാട്ടാനയെക്കൂടി വായില്‍ പരുക്കുകളോടെ കണ്ടെത്തി. മേട്ടുപ്പാളയത്തിനടുത്ത് കല്ലാര്‍ വനത്തിലാണ് പരിക്കേറ്റ കൊമ്പനെ കണ്ടത് ഇതോടെ കേരള അതിര്‍ത്തി തമിഴ്‌നാട്ടില്‍ പരിക്ക് പറ്റിയ ആനകളുടെ എണ്ണം രണ്ടായി.

കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തിനടുത്തുള്ള കല്ലാര്‍ വനമേഖലയിലാണ് കാട്ടുകൊമ്പന്‍ പരുക്കുകളോടെ നില്‍ക്കുന്നത്. ഒരാഴ്ചയോളമായി ഒരേ നില്‍പ്പാണെന്നാണ് വനം ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. കൊമ്പന്റെ വായ്ക്ക് പരിക്കേറ്റ് ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയാത്തതിനാല്‍ ചികിത്സ നല്‍കണമെന്ന് വനം പ്രവര്‍ത്തകര്‍ പറഞ്ഞു. കാട്ടാനയെ നിരീക്ഷിക്കാനും തിരച്ചില്‍ നടത്താനും വനംവകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ആനയ്ക്ക് ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നല്‍കാനും വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പടെയുള്ള സംഘവും സജ്ജമാണ്. കഴിഞ്ഞ ദിവസം മറ്റൊരാനയെയും ഇതേ ഭാഗത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.അഞ്ചു വര്‍ഷത്തിനിടെ 36 ആനകള്‍ കോയമ്പത്തൂര്‍ ഡിവിഷനില്‍ ചരിഞ്ഞുവെന്നാണ് കണക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here