
ഇതിഹാസ താരം സെറീന വില്യംസ് ടെന്നീസില്‍ നിന്നും വിരമിച്ചു.യുഎസ് ഓപ്പണിന്റെ മൂന്നാം റൌണ്ടില്‍ കാലിടറിയായിരുന്നു 23 ഗ്രാന്‍സ്ലാമുകള്‍ നേടിയ ടെന്നീസ് രാജ്ഞിയുടെ പടിയിറക്കം.
ഓസ്‌ട്രേലിയയുടെ അജ്ല ടോമില്‍ജനോവിക്കിനോട് പൊരുതിത്തോറ്റാണ് മമ്മ സ്മാഷിന്റെ മടക്കം. ആദ്യ സെറ്റ് അജ്ല നേടിയെങ്കിലും രണ്ടാം സെറ്റില്‍ സെറീനയുടെ വീരോചിത തിരിച്ചു വരവ്. മൂന്നാം സെറ്റില്‍ സെറീനയെ നിഷ്പ്രഭമാക്കി അജ്ലയുടെ മാച്ച് വിന്നിങ് പെര്‍ഫോമന്‍സ്. കരിയറിലെ അവസാന മത്സരവും കളിച്ച് പൂര്‍ത്തിയാക്കിയ ടെന്നീസ് റാണിക്ക് സ്റ്റേഡിയത്തിന്റെ സ്‌നേഹാദരം.
7 വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും 3 ഫ്രഞ്ച് ഓപ്പണും 6 യു എസ് ഓപ്പണും അടക്കം 23 സിംഗിള്‍സ് കിരീടങ്ങളാണ് സ്വപ്ന തുല്യമായ കരിയറില്‍ സെറീന നേടിയത്., 14 ഡബിള്‍സ്, 2 മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും ഈ അമേരിക്കന്‍ ഇതിഹാസത്തിന്റെ കിരീടക്കണക്കില്‍ ഉള്‍പ്പെടുന്നു.ഹാര്‍ഡ് കോര്‍ട്ടില്‍ ഉയര്‍ന്നുകേട്ടിരുന്ന ഈ ഇടിമുഴക്കവും എതിരാളികളെ മലര്‍ത്തിയടിക്കുന്ന കൈക്കരുത്തും ടെന്നീസിനെ പ്രണയിക്കുന്നവര്‍ക്ക് നഷ്ടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here