വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ടി.വി. ശങ്കരനാരായണന്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി വി ശങ്കരനാരായണന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന്‍ സംഗീതം അഭ്യസിച്ചത്.

1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. 16-മത്തെ വയസ്സുമുതല്‍ അമ്മാവന്‍ മണി അയ്യര്‍ക്കൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

പത്മഭൂഷണ്‍, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംഗീതജ്ഞരായ തിരുവാലങ്ങല്‍ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News