Gotabaya Rajapaksa; ഗോതബായ രജപക്സെ ലങ്കയില്‍ മടങ്ങിയെത്തി

നാടുവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യത്ത് മടങ്ങിയെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭത്തില്‍ അടിതെറ്റി പദവി രാജിവച്ച ഗോതബായ ജൂലൈയിലാണ് രാജ്യംവിട്ടത്. താല്‍ക്കാലിക വിസയില്‍ തായ്ലന്‍ഡില്‍ താമസിച്ചിരുന്ന രജപക്സെ സിംഗപ്പുര്‍ വഴിയാണ് ലങ്കയിലെത്തിയത്.

ചില മന്ത്രിമാര്‍ വിമാനത്താവളത്തിലെത്തി രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രിലോടെയാണ് പ്രക്ഷോഭം തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News