കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കും: എ എന്‍ ഷംസീര്‍

കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തനം നടത്തുമെന്ന് നിയുക്ത സ്പീക്കര്‍ എഎന്‍ ഷംസീര്‍. രാഷ്ട്രീയം പറയേണ്ട സമയത്ത് രാഷ്ട്രീയം പറയും. മുന്‍ സ്പീക്കര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു

പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടു പോവും പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റും.സ്പീക്കര്‍ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോള്‍ മുന്‍ സ്പീക്കര്‍മാരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കും. പ്രതിപക്ഷത്തിന് ഇതുവരെ മികച്ച പരിഗണന ലഭിച്ചിട്ടുണ്ട്‌നിയമസഭയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമമുണ്ടായാല്‍ പ്രതിപക്ഷത്തെയും കൂട്ടിച്ചേര്‍ത്ത് എതിര്‍ക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ പറയും എന്നാല്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകില്ല-എ എന്‍ ഷംസീര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News