മന്ത്രി എന്ന ചുമതല കൃത്യമായി നിറവേറ്റും: എം ബി രാജേഷ്

മന്ത്രി എന്ന ചുമതല കൃത്യമായി നിറവേറ്റുമെന്ന് എം ബി രാജേഷ്. മുന്‍ സ്പീക്കര്‍മാരില്‍ നിന്നും നിര്‍ദേശങ്ങല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടും വ്യത്യസ്ത ചുമലകളാണ് എന്നതിനപ്പുറം മറ്റു വ്യത്യസ്തകളൊന്നുമില്ല. എല്ലാ ചുമതലകളേയും ഒരേ ചുമതലാ ബോധത്തോടെയാണ് കാണുന്നത്. ഇതിനെയും അതുപോലെ തന്നെയായിരിക്കും കാണുക. ഓരോ ചുമതലകളും നിര്‍വഹിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യും. രാഷ്ട്രീയ പറയേണ്ട സാഹചര്യങ്ങളില്‍ രാഷ്ട്രീയം പറയുമെന്നും എം.ബി.രാജേഷ് പറഞ്ഞു.

അതേസമയം, എം ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും.സ്പീക്കര്‍ രാജിവയ്ക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ രാജേഷിന് നല്‍കിയേക്കും. രാജേഷിന് പകരം പുതിയ സ്പീക്കറായി എ എന്‍ ഷംസീറിനെ ആണ് തെരഞ്ഞെടുത്തത്.

തൃത്താലയില്‍ നിന്നുള്ള പ്രതിനിധിയാണ് എം ബി രാജേഷ്. രണ്ട് തവണ എംപിയായ രാജേഷ് വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി ആദ്യമായി നിയമസഭയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News