ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു എ അബൂബക്കര്‍ :എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മുതിര്‍ന്ന സിപിഐ എം നേതാവും കര്‍ഷക പോരാളിയുമായ എ അബൂബക്കറുടെ വേര്‍പാടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചിച്ചു. സിപിഐ എം അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം, കുമ്പള ഏരിയാ സെക്രട്ടറിയുമായിരുന്ന അദ്ദേഹം മഞ്ചേശ്വരം മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വര്‍ഗ സംഘടനകളും വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുടെ കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്ത ധീരനായ കമ്യൂണിസ്റ്റ് നേതാവാണ് – അനുശോചന സന്ദേശത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News