ADVERTISEMENT
ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല അടുത്തിടെയാണ് തങ്ങളുടെ പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറായ ഒല എസ്1 പുറത്തിറക്കിയത്. വാഹനത്തിനുള്ള പര്‍ച്ചേസ് വിൻഡോ സെപ്റ്റംബര്‍ ഒന്നിനാണ് കമ്പനി തുറന്നത്. ബുക്കിംഗ് ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് സ്‍കൂട്ടറിന് 10,000 ത്തോളം ബുക്കിംഗുകള്‍ ലഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒല ഇലക്ട്രിക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്.
നിലവിൽ . എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്. സൗന്ദര്യപരമായി, എസ് 1, എസ് 1 പ്രോ എന്നിവ തമ്മിൽ വ്യത്യാസങ്ങള്‍ ഒന്നുമില്ല.
രണ്ടും ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പ്, എൽഇഡി ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റിനടിയിൽ സ്റ്റോറേജ്, വിശാലമായ സീറ്റ് എന്നിവയുമായി വരുന്നു. അലോയ് വീലുകളോടൊപ്പം ട്യൂബ് ലെസ് ടയറുകളും ഉണ്ട്. S1 അഞ്ച് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം S1 പ്രോ 11 കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.