Thodupuzha: ഓണാഘോഷത്തിനെത്തിച്ച ഫ്രീക്കന്‍ വണ്ടികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത

കോളജിലെ ഓണാഘോഷ പരിപാടിക്ക് എത്തിച്ച ആള്‍ട്രേഷന്‍ വാഹനത്തിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പും പോലീസും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നിരത്തില്‍ എത്തുന്നു എന്ന വിവരം മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് രണ്ട് വാഹനങ്ങള്‍ പിടികൂടിയത്.

പരിശോധനയില്‍ മാരുതി സെന്‍ കാറാണ് നമ്പര്‍ പ്‌ളേറ്റ് പോലും ഇല്ലാതെ രൂപമാറ്റം വരുത്തിയതായി കണ്ട് പിടികൂടിയത്. ലക്ഷങ്ങള്‍ ചിലവഴിച്ച് രൂപമാറ്റം വരുത്തിയാണ് ഓണാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ എത്തിച്ചത്. കാറിന്റെ ഡോറും ബംബറും എല്ലാം തന്നെ രൂപമാറ്റം നടത്തിയിരുന്നു. കൂടാതെ ഒരു ജീപ്പും പിടികൂടിയിട്ടുണ്ട്. വാഹനങ്ങള്‍ പൂര്‍ണമായി പരിശോധിച്ച് നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണാഘോഷം അതിര് കടക്കാതിരിക്കാന്‍ ക്യാമ്പസുകളില്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News