
യുഎസ് ഓപ്പണിൽ നിന്ന് സെറീന വില്യംസ് പുറത്ത്. ഇന്ന് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ക്രൊയേഷ്യൻ-ഓസ്ട്രേലിയൻ താരം അജ്ല ടോംലനോവിച്ചാണ് (Ajla Tomljanovic) സെറിനയെ വീഴ്ത്തിയത്. സ്കോർ: 7-5,6-7,6-1
ഈ മാസം 41-ാം വയസിലേക്ക് കടക്കുന്ന സെറീന, യുഎസ് ഓപ്പണോടെ കോർട്ടിനോട് വിടപറയുമെന്ന നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ സെറീന, തന്റെ ആദ്യ ഗ്രാൻസ്ലാം നേടിയ അമേരിക്കയിൽ തന്നെ ഒരു ഗ്രാൻസ്ലാം കൂടി നേടി വിടവാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സെറീനയുടെ ഉജ്ജ്വലമായ പോരാട്ടം മൂന്നാം റൗണ്ടിൽ അവസാനിക്കുകയായിരുന്നു.
23 ഗ്രാൻസ്ലാം നേടി ചരിത്രമെഴുതിയ താരമാണ് സെറീന. ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡനിലും ഏഴ് തവണ വീതമാണ് സെറീന ചാമ്പ്യനായത്. യുഎസ് ഓപ്പണിൽ ആറ് കിരീടം സെറീനയുടെ പേരിലുണ്ട്. ഫ്രഞ്ച് ഓപ്പണിൽ മൂന്നും. ഇതിനുപുറമെ ഡബിൾഡിൽ സഹോദരി വീനസ് വില്യംസിനൊപ്പം 14 ഡബിൾസ് കിരീടവും സെറീന നേടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here