Nirmala Sitharaman: റേഷന്‍ കടയില്‍ മോദിയുടെ ചിത്രം ഇല്ല; തെലങ്കാനയില്‍ കളക്ടറെ ശാസിച്ച് നിര്‍മല സീതാരാമന്‍

തെലങ്കാലനയിലെ റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതിന് കളക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സഹീറാബാദ് മണ്ഡലത്തിലെ റേഷന്‍ കടയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ധനമന്ത്രി കാമറെഡ്ഢി ജില്ലാ കലക്ടര്‍ ജിതേഷ് പാട്ടിലിനെ പരസ്യമായി ശാസിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ബാനറുകള്‍ സ്ഥാപിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News