India; യു കെ യെ പിന്തള്ളി ഇന്ത്യ; ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (Economy) മാറിയെന്ന് റിപ്പോർട്ട്. യുകെയെ പിന്തള്ളിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.

2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ (UK) ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യൺ ഡോളറായിരുന്നു. അതേസമയം, യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. പ്രസ്തുത പാദത്തിന്റെ അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്.

യുഎസ് ഡോളർ അടിസ്ഥാനത്തിലാണ് ഈ കണക്കുകളുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യ ലീഡ് നിലനിർത്തിയിരുന്നു.

സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (Economy) മാറിയെന്ന് റിപ്പോർട്ട്. യുകെയെ പിന്തള്ളിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ (UK) ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യുകെ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കൂടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്. അതേസമയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഈ വർഷം 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് കണക്കുകൂട്ടൽ.

ഈ പാദത്തിലെ ഇന്ത്യൻ ഓഹരികളുടെ തിരിച്ചുവരവ് എം‌എസ്‌സി‌ഐ എമർജിംഗ് മാർക്കറ്റ് ഇൻഡക്‌സിൽ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണുള്ളത്. 10 വർഷങ്ങൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ സ്ഥാനം 11-ാമത് ആയിരുന്നു. അതേസമയം യുകെ അന്ന് 5-ാം സ്ഥാനത്തായിരുന്നു.

ഈ വർഷം ഡോളർ മൂല്യത്തിൽ യുകെയെ ഇന്ത്യ മറികടക്കുമെന്ന് ഐ‌എം‌എഫ് വ്യക്തമാക്കിയിരുന്നു. ഈ വർഷം ഇതുവരെ ഇന്ത്യൻ രൂപയ്‌ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു.

2022 ജൂൺ പാദത്തിൽ (Q1FY23) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2021-22 പാദത്തിലെ 20.1 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 13.5 ശതമാനം ഉയർന്നതായി ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ പാദത്തിൽ (Q4FY22) രാജ്യത്തിന്റെ ജിഡിപി 4.1 ശതമാനവും 2022 സാമ്പത്തികവർഷത്തെ 2021 ഡിസംബർ പാദത്തിൽ 5.4 ശതമാനവും 2021 സെപ്തംബർ പാദത്തിൽ 8.4 ശതമാനവുമായി വളർന്നു. അതിനാൽ ഇത് ഒരു വർഷത്തിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here