ADVERTISEMENT
KSRTC ശമ്പള വിതരണത്തിനുള്ള നടപടി തുടങ്ങിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഹൈക്കോടതി നിര്‍ദ്ദേശിച്ച കൂപ്പണ്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കില്ല, ആവശ്യമുള്ളവര്‍ ഉപയോഗിച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമെന്നും മന്ത്രി പറഞ്ഞു.
ശമ്പളത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ന് അല്ലെങ്കില്‍ തിങ്കളാഴ്ച തന്നെ ശമ്പളം നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ക്ക് നല്‍കുന്ന കൂപ്പണ്‍ അടിച്ചേല്‍പ്പിക്കില്ല, ആവശ്യമുള്ളവര്‍ ഉപയോഗിച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
കെ എസ് ആര്‍ ടി സി പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമെന്നും മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി 8 മണിക്കൂര്‍ മാത്രമാണ്. ഇത് ജീവനക്കാര്‍ക്ക് ഗുണകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമവണ്ടി ഉദ്ഘാടനത്തിന്
കോഴിക്കോട് ചാത്തമംഗലത്ത് എത്തിയ മന്ത്രി ആന്റണി രാജുവിനെതിരെ പ്രതിഷേധം ഉണ്ടായി. ഐ എന്‍ ടി യു സി, STU പ്രവര്‍ത്തകരായ 2 പേരാണ് ശമ്പളപ്രതിസന്ധിയില്‍ പ്രതിഷേധം അറിയിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.