സദ്യ സ്പെഷ്യൽ മാങ്ങാക്കറി ഇതാ മിനിറ്റുകൾക്കുള്ളിൽ റെഡി

മാങ്ങാക്കറി

1.പച്ചമാങ്ങാ – അരക്കിലോ

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.മുളകുപൊടി – നാലു വലിയ സ്പൂൺ

ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

4.നല്ലെണ്ണ – അരക്കപ്പ്

5.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

6.തിളപ്പിച്ച് ആറിയ വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പച്ചമാങ്ങാ കനം കുറച്ചു നീളത്തിൽ അരിഞ്ഞ്, ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി ഒരു മണിക്കൂർ വയ്ക്കുക.

∙ശേഷം മൂന്നാമത്തെ ചേരുവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിക്കുക. പച്ചമണം മാറുമ്പോൾ‌ തയാറാക്കി വച്ചിരിക്കുന്ന മാങ്ങാ ചേർത്തു യോജിപ്പിക്കണം. മാങ്ങാ വെന്തു പോകരുത്.

∙ഇതിലേക്കു വെള്ളം ചേർത്തിളക്കി വാങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel