Meen curry | കൊതിപ്പിക്കും രുചിയിലൊരു ആലപ്പി മീൻ കറി

ആലപ്പി മീൻ കറി

1.മീൻ – അരക്കിലോ

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.ഉലുവ – കാൽ ചെറിയ സ്പൂൺ

4.ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

വെളുത്തുള്ളി – 7-8 അല്ലി, ചതച്ചത്

ചുവന്നുള്ളി – അരക്കപ്പ്, ചതച്ചത്

പച്ചമുളക് – മൂന്ന്,ചതച്ചത്

കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

5.കാശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6.തേങ്ങ – അരക്കപ്പ്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി – നാല്

വെളുത്തുള്ളി – മൂന്ന് അല്ലി

7.വെള്ളം – ഒരു കപ്പ്

8.പച്ചമാങ്ങ – നാലു കഷണം

9.ഉപ്പ് – പാകത്തിന്

10.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

11.കടുക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙വഴന്നു വരുമ്പോൾ നാലാമത്തെ ചേരുവ ചേർക്കുക.

∙മസാലയുടെ പച്ചമണം മാറുമ്പോള്‍ അഞ്ചാമത്തെ ചേരുവ അൽപം വെള്ളം ചേർത്ത് നന്നായി അരച്ചതു ചേർക്കണം.

∙ഇതിലേക്ക് വെള്ളവും ചേർത്തിളക്കി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ മാങ്ങാ ചേർക്കുക.

∙തിളച്ചു വറ്റിത്തുടങ്ങുമ്പോൾ മീൻ ചേർത്തിളക്കി വേവിക്കുക.

∙വെന്തു വറ്റിത്തുടങ്ങുമ്പോൾ വെളിച്ചെണ്ണ ചൂടാക്കി പതിനൊന്നാമത്തെ ചേരുവ ചേർത്തു താളിച്ച് കറിയിൽ ചേർത്തു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here