കേന്ദ്ര-സംസ്ഥാന സാമ്പത്തിക ശാക്തീകരണം അനിവാര്യം ; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം ആതിഥേയത്വം വഹിക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം കോവളം റാവിസ് ഹോട്ടലില്‍ തുടരുന്നു. പരസ്പര സഹകരണവും ആശയ വിനിമയവും സംസ്ഥാനങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ശാക്തീകരണം അനിവാര്യമാണെന്നും തീരശോഷണം പരിഹരിക്കണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ചെന്നൈ തൂത്തുക്കുടി മധുര കോയമ്പത്തൂര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തില്‍ ആനുപാതികമായ വരുമാനം സംസ്ഥാനത്തിന് കൂടി നല്‍കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ചടങ്ങിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News