Socialmedia; ചെക്കൻ ഒരേ പൊളി; ഘോഷയാത്രയുടെ പാട്ടിനൊപ്പം സ്‌കൂള്‍ ബസിലിരുന്ന് വൈബടിച്ച് വിദ്യാര്‍ത്ഥി

രസകരമായ പല വീഡിയോകളും ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ വീഡിയോയ്ക്കാണ് ആരധാകര്‍ ഏറെയുള്ളത്. ഇപ്പോള്‍ ഇതാ സ്‌കൂള്‍ ബസിലിരുന്ന് നൃത്തം ചെയ്യുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി നടന്ന ഗണേഷോത്സവ ഘോഷയാത്രയ്ക്കിടെയാണ് ഒരു കൊച്ചു മിടുക്കന്‍ അതിഗംഭീര നൃത്തവുമായി എത്തിയത്. ഘോഷയാത്രയ്ക്കിടെ ഗതാഗത നിയന്ത്രണം വന്നതോടെ ആണ് സംഭവം നടന്നത്.

വാഹനങ്ങള്‍ പിടിച്ചിട്ട കൂട്ടത്തില്‍ അമൃത വിദ്യാലയത്തിലെ ഒരു സ്‌കൂള്‍ ബസും നിര്‍ത്തിയിട്ടിരിക്കുന്നതും കാണാം. സിനിമ പാട്ടുകളിട്ട് നൃത്തം ചെയ്യുന്ന യുവാക്കളുടെ കൂടെ സ്‌കൂള്‍ ബസിലിരുന്ന് നൃത്തം ചെയ്യുകയാണ് ഒരു കൊച്ചു മിടുക്കനും. യുവാക്കള്‍ നൃത്തം ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം ആഘോഷിക്കുകയാണ് അവനും. ബസിലെ മറ്റ് കുട്ടികളും നൃത്തം ചെയ്യുന്നുണ്ടെങ്കിലും ഈ ആണ്‍കുട്ടിയാണ് ശ്രദ്ധേയമാകുന്നത്.

കാണുന്നവര്‍ക്ക് സന്തോഷം ലഭിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു. യുവത്വവും ബാല്യവും ഒരുപോലെ ആഘോഷിക്കുകയാണ് ഈ നിമിഷമെന്ന് തന്നെ പറയാം. വീഡിയോയിലെ കുട്ടിയെ ആരാണെന്ന് വ്യക്തമല്ല. എയ്‌ഞ്ചെലോ എഎസ്‌കെ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News