M.B Rajesh : 15 മാസത്തെ സ്പീക്കറെന്ന പ്രവർത്തനം വ്യക്തിപരമായി നല്ല അനുഭവമായിരുന്നു : എം.ബി രാജേഷ്

15 മാസത്തെ സ്പീക്കറെന്ന പ്രവർത്തനം വ്യക്തിപരമായി നല്ല അനുഭവമായിരുന്നുവെന്ന് എം. ബി രാജേഷ് (M.B Rajesh) . സ്പീക്കർ എന്ന നിലയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ക‍ഴിഞ്ഞു. കേരളാ നിയമസഭ മറ്റെല്ലാ സഭകൾക്കും മാതൃകയാണെന്നും എം. ബി രാജേഷ് പറഞ്ഞു .

ഇന്ന് രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തിയ എം.ബി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. പിന്നീട് ഡെപ്യൂട്ടി സ്പീക്കർക്ക് എം ബി രാജേഷ് രാജി സമർപ്പിച്ചു. തിങ്കളാ‍ഴ്ച ഗവർണർ എത്തിയ ശേഷം മന്ത്രിയായി ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദൻ മാസ്റ്റർ (M V Govindan Master ) മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.

അതേസമയം സ്പീക്കറായി എ എൻ ഷംസീറിനെ ചുമതലയേൽക്കുന്നത് ഓണാവധിക്ക് ശേഷമാകും ഉണ്ടാകുക. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here