MB Rajeesh; എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു

എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഡെപ്യൂട്ടി ഗവർണർക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

ഇന്ന് രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തിയ സ്പീക്കർ എം.ബി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് എം ബി രാജേഷ് രാജി സമർപ്പിച്ചത്. തിങ്കളാ‍ഴ്ച ഗണർണർ എത്തിയ ശേഷം മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റർ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.

അതേസമയം, സ്പീക്കറായി എ എന്‍ ഷംസീറിർ ചുമതലയേൽക്കുന്നത് ഒാണാവധിക്ക് ശേഷമാകും ഉണ്ടാകുക. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരേണ്ടതുണ്ട്. അത് അധികം വൈകില്ലെന്നാണ് വിവരം. സ്പീക്കർ രാജിവെച്ച സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News