ആര്യയും അന്യ​ഗ്രഹജീവിയും നേർക്കുനേർ, ‘ക്യാപ്റ്റൻ’ ഓണത്തിന് തിയേറ്ററുകളിൽ

തെന്നിന്ത്യൻ സൂപ്പർതാരം ആര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ക്യാപ്റ്റൻ’ സെപ്റ്റംബർ 8 ന് കേരളത്തിൽ തിയേറ്ററുകളിലെത്തുന്നു. വിക്രം, ആർ ആർ ആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണംചെയ്യുന്നു.

ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിൽ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിമ്രാൻ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽ നാഥ്, ആദിത്യ മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ക്യാമറ -എസ് യുവ, സംഗീതം -ഡി ഇമ്മൻ, എഡിറ്റിംഗ് -പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്സ് -ശക്തി ശരവണൻ, കെ. ​ഗണേഷ്, ആർട്ട് ഡയറക്ടർ -എസ് എസ് മൂർത്തി. ആറു മില്യണിൽ പരം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ആണ് ക്യാപ്റ്റന്റെ ട്രെയിലർ. പി ആർ ഓ പ്രതീഷ് ശേഖർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News