T V Shankara narayanan | പ്രശസ്ത സം​ഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ അന്തരിച്ചു

പ്രശസ്ത കർണാടക സം​ഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ (77) അന്തരിച്ചു. കർണാടക സം​ഗീതത്തിലെ മധുരൈ മണി അയ്യർ ​ശൈലിക്ക് തുടക്കമിട്ടയാളാണ് ടി.വി ശങ്കരനാരായണൻ. മണി അയ്യരുടെ മരുമകൻ കൂടിയാണ് ശങ്കരനാരായണൻ.

സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. 1945-ൽ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം മണി അയ്യർക്കൊപ്പം മയിലാടുതുറൈയിലെത്തിയത്.

1950-കളിൽ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. നിയമമാണ് പഠിച്ചതെങ്കിലും സം​ഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെയ്ക്കാനായിരുന്നു ശങ്കരനാരായണന്റെ തീരുമാനം.

മധുരൈ മണി അയ്യർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട് ശങ്കരനാരായണൻ. 2003-ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സം​ഗീത കലാനിധി പുരസ്കാരം നേടിയ അദ്ദേഹത്തെ ഇതേ വർഷം തന്നെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. സം​ഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, മഹാദേവൻ എന്നിവർ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News