‘ ഗ്‌ളാനിര്‍ ഭവതി ഭാരതാ’… ‘ നന്ദനത്തിലെ കുമ്പിടിയുടെ ഓര്‍മ പങ്കുവച്ച് ജഗതി

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ നടന്‍. രൂപത്തിലും ഭാവത്തിലും എന്തിനധികം പറയണം ഒരു നോട്ടം കൊണ്ടുപോലും മലയാളികളെ ചിരിപ്പിച്ച നടന്റെ പച്ചാളം ഭാസിയും ‘മിന്നാരം’ സിനിമയിലെ ഉണ്ണുണ്ണിയും ‘കിലുക്ക’ത്തിലെ നിശ്ചലുമൊക്കെ അനശ്വരമാക്കിയ കഥാപത്രങ്ങളില്‍ ചിലത് മാത്രം.

ഇപ്പോഴിതാ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ‘നന്ദനം’ സിനിമയിലെ കുമ്പിടിയെ ഓര്‍മപ്പെടുത്തുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്പിടിയുടെ കരിക്കേച്ചര്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഗ്‌ളാനിര്‍ ഭവതി ഭാരതാ..’ എന്ന് കുറിച്ച താരം ചിത്രം വരച്ച നിധിന്‍ എന്ന കലാകാരന് നന്ദി പറഞ്ഞു. സിനിമയിലെ പ്രശസ്ത ഡയലോഗുകളായ,’ഉണ്ണിയമ്മേ കുമ്പിടി വന്നു’, ‘ഉപദ്രവിക്കരുത് ജീവിതമാണ്’, ‘പോണ വഴി തീ പിടിച്ച് കത്തിപ്പോട്ടെ’, ‘അനിയാ നില്‍’, ‘കുട്ടിശാസ്താവേ ശരണം’, ‘എന്താ കേശവാ’, ‘ശശി പാലാരിവട്ടം ശശി’, ‘ജമ്പോ ഫലാനി പക്വാനി’ എന്നിങ്ങനെ ഡൂഡിലായി കുറിച്ചിട്ടുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചെത്തിയത്.

‘ജഗതിച്ചേട്ടനെപ്പോലെ ജഗതിച്ചേട്ടന്‍ മാത്രം’, ‘കുമ്പിടി ഇഷ്ടം’, ‘എന്നെന്നും ജഗതി ചേട്ടന്റെ ബിഗ് ബിഗ് ഫാന്‍’, ‘സിബിഐയില്‍ വന്ന പോലെയെങ്കിലും വല്ലപ്പോഴും ഏതെങ്കിലും സിനിമയിലൊക്കെ മുഖം കണ്ടാല്‍ സന്തോഷം’, ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നും നല്ല ഓര്‍മകള്‍ക്കപ്പുറം അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍കിയ ജഗതി ചേട്ടന് തുല്യം മറ്റാരും ആകില്ല’, ‘അമ്പിളിചേട്ടന്‍ നമ്പര്‍ വണ്‍’, ‘മലയാളത്തില്‍ ഇനി ഇങ്ങനൊരു പ്രതിഭാസം ഒരിക്കലുമില്ല’, നര്‍മ്മത്തിന്റെ ഗുരുകുലം’ എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകള്‍.

2012ല്‍ കോഴിക്കോട് തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായ പരുക്ക് പറ്റിയത്. തുടര്‍ന്ന് ഏറെക്കാലമായി സിനിമയില്‍ നിന്നും മാറിനിന്ന് വിശ്രമത്തിലായിരുന്നു. മമ്മൂട്ടി- മധു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചിലൂടെയാണ് ജഗതി വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ജഗതിയുടെ തിരിച്ചുവരവ് മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News