ഒറ്റ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു : കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങൾ

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഒറ്റ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. തിരുവോണ ദിനമായ എട്ടിനാണ് ചിത്രം തിയറ്ററിൽ എത്തുക. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിപി ഫെല്ലിനിയാണ്.

സെപ്റ്റംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തമിഴ് പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട ചില അപ്രവചനീയ സാഹചര്യങ്ങൾ കൊണ്ട്  റിലീസ് മാറ്റുകയായിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാർത്തയുമായി കുഞ്ചാക്കോ ബോബൻ എത്തിയത്.

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്.  എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യർ മേക്കപ്പ്. സൗണ്ട് ഡിസൈൻ രംഗനാഥ് രവി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here