Thiruvananthapuram : കുറ്റവാളികളെ പൂട്ടി പൊലീസ് ; തലസ്ഥാനത്ത് മാത്രം പിടിയിലായത് 107 പേർ

തിരുവനന്തപുരം റൂറലിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 107 കുറ്റവാളികളെ അറസ്റ്റു ചെയ്തു. 94 വാറണ്ട് പ്രതികളെയും 13 പിടികിട്ടാപ്പുള്ളികളെയുമാണ് പിടികൂടിയത്. റൂറൽ എസ്പി ശിൽപ ദേവയ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റെയ്ഡിലാണ് അറസ്റ്റ്.

ഓണക്കാലത്ത് ക്രമസമാധാനപ്രശ്നം വർധിക്കാനുള്ള സാഹചര്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.ഇതിന്റെ ഭാഗമായാണ് പുലർച്ചെ 5 മണി മുതൽ രാവിലെ 9 മണിവരെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായ പരിശോധനകൾ നടന്നത്. പ്രത്യേക ലിസ്റ്റ് തയാറാക്കിയായിരുന്നു പരിശോധന.

വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 107 കുറ്റവാളികളെയാണ് അറസ്റ്റു ചെയ്തത്.94 വാറണ്ട് പ്രതികളെയും13 പിടികിട്ടാപ്പുള്ളികളെയുമാണ് പിടികൂടിയത്. റൂറൽ എസ്പി ശിൽപ ദേവയ്യ ഐപിഎസിന്റെ നേതൃത്വത്തിൽ റൂറലിലെ 5 സബ് ഡിവിഷൻ ഓഫിസർമാരും 38 എസ്എച്ച്ഒമാരും റെയിഡിൽ പങ്കെടുത്തു.

ഗുരുതരകുറ്റം ചെയ്തവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.മറ്റുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടയയ്ക്കാനുമാണ് തീരുമാനം.

വരും ദിവസങ്ങളിലും സാമൂഹ്യവിരുദ്ധർ ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ചന്തകളിലും ബസ് സ്റ്റാൻഡുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷാഡോ ടീം ഉൾപ്പെടെയുള്ള പൊലീസിനെ വിന്യസിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News