Jayasurya | 20 വർഷമായുള്ള സ്നേഹം, ജയസൂര്യയെ അത്ഭുതപ്പെടുത്തി ആരാധിക

20 വർഷമായുള്ളതാണ് ഈ സ്നേഹം. ആദ്യമായി കണ്ട ആ നിമിഷത്തിൽ മനസിൽ പതിഞ്ഞ മുഖം. തന്റെ ആരാധികയുടെ അപൂർവ സ്നേഹത്തിന്റെ കഥ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. നീതു ജസ്റ്റിൻ എന്ന ആരാധികയാണ് താരത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയത്. ജയസൂര്യയോടുള്ള ആരാധനയുമായി നീതുവിന്റെ ജീവിത യാത്രയാണ് വിഡിയോയിലുള്ളത്. മനസു നിറയ്ക്കുന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചത്.

ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രം കണ്ടത് മുതൽ തുടങ്ങിയതാണ് നീതുവിന്റെ ആരാധന. ജീവിതത്തിൽ പല മാറ്റങ്ങളുണ്ടായെങ്കിലും ജയസൂര്യയോടുള്ള സ്നേഹത്തിനു മാത്രം ഇക്കാലമത്രയും മാറ്റമുണ്ടായില്ല. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരിൽ കാണാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News