V. Sivankutty : മന്ത്രി വി ശിവൻകുട്ടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി വി ശിവൻകുട്ടി (V. Sivankutty) തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി (MK Stalin ) കൂടിക്കാഴ്ച നടത്തി.

വിവിധ മേഖലകളിൽ കേരളവും തമിഴ്നാടും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.

മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മേയറും എം കെ സ്റ്റാലിൻ ചെന്നൈ മേയറുമായിരിക്കെ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലുമായി നടന്ന മേയേഴ്‌സ് കോൺഫറൻസിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.

അതേസമയം അതിവേഗ റെയിൽപാതയ്ക്കായി എം കെ സ്റ്റാലിനും.കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിലാണ് സ്റ്റാലിൻ ഈ ആവശ്യമുന്നയിച്ചത്. ചെന്നൈ- കോയമ്പത്തൂർ അതിവേഗ പാത വേണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

അയൽ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയിൽ ഇടനാഴി. തൂത്തുക്കുടി, മധുര, കോയമ്പത്തൂർ, ചെന്നൈ പാത വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ആശയമാണ് സംസ്ഥാനങ്ങൾ മുന്നോട്ടു വെക്കുന്നത്.

അതേസമയം സിൽവർ ലൈൻ പദ്ധതി കാസർകോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരളം ഉന്നയിച്ചേക്കും. തീരശോഷണത്തിന് പരിഹാരം കാണണമെന്ന് സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ബസവരാജ ബൊമ്മെ, എം കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News