AC Milan : ഇറ്റാലിയൻ സെറി എയിലെ മിലാൻഡെർബി ഇന്ന്

ഇറ്റാലിയൻ സെറി എയിലെ മിലാൻഡെർബി ഇന്ന് നടക്കും. രാത്രി 9:30 ന് സാൻസിറോ സ്റ്റേഡിയത്തിലാണ് മത്സരം.

നിലവിലെ ചാമ്പ്യന്മാരായ എ.സി മിലാനും നഗര വൈരികളായ ഇന്റർ മിലാനും വിജയം അഭിമാന പ്രശ്നമാണ്. കളിച്ച 4 മത്സരങ്ങളിൽ നിന്നും 3 ജയവും ഒരു തോൽവിയും ഉൾപ്പെടെ ഇൻറർ മിലാന് 9 പോയിൻറും ഇത്രയും മത്സരങ്ങളിൽ നിന്ന് 2 വീതം ജയവും സമനിലയുമുൾപ്പെടെ എസി മിലാന് 8 പോയിൻറുമാണുള്ളത്.

ജൊവാക്വിൻ കൊറിയയും എഡ്വിൻസെക്കോയുമാണ് ഇൻററിന്റെ പ്രധാന ഗോളടിക്കാർ. ഡാർമിയൻ ബറെല്ല, ടംഫ്രീസും ഉൾപെട്ട മധ്യനിരയും കിടിലൻ ഫോമിലാണ്. ഡിവ്റിജ് കോട്ട കെട്ടുന്ന പ്രതിരോധവും ഹാൻഡനോവിച്ച് കാവൽ നിൽക്കുന്ന ഗോൾ വലയും കൂടിയാകുമ്പോൾ ഇൻററിനെ തോൽപിക്കൽ എ.സി മിലാന് കടുകട്ടിയാകും.

മുൻ ഇറ്റാലിയൻ താരം സൈമൺ ഇൻസാഗിയാണ് ഇന്ററിന്റെ പരിശീലകൻ. അതേസമയം എ സി മിലാന് നഗര വൈരികക്കെതിരായ തോൽവി ചിന്തിക്കാൻ പോലും ആകില്ല. ഒലിവർ ജിറൂഡും ബ്രാഹിം ഡിയാസുമാണ് മുന്നേറ്റ നിരയിലെ പ്രധാനികൾ.

പൊബേഗയും ബെന്നാസറും മധ്യനിരയിൽ കളി മെനയുമ്പോൾ പ്രതിരോധക്കോട്ടയുടെ ചുമതല സൈമൺ ജേറിനാണ്. ഗോൾ വലക്ക് മുന്നിൽ മെയ്ഗ്നന്റെ മാസ്മരിക സേവുകൾ കൂടിയാകുമ്പോൾ എ.സി മിലാന്റെ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല.

സ്റ്റെഫാനോ പിയോളിയുടെ തന്ത്രങ്ങളും ഡെർബിയിൽ എ.സി മിലാന് തുണയാകും. സെറി എയിൽ ആകെ 174 തവണ മുഖാമുഖം വന്നതിൽ 67 ജയം ഇൻറർ മിലാനും 52 ജയം എ.സി മിലാനും പങ്കിട്ടു. 55 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഏതായാലും മിലാൻഡെർബിക്കായി സാൻസിറോ ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News