സ്പീക്കറാണോയെന്ന് പ്രതിപക്ഷ നേതാവ് മുമ്പ് ചോദിച്ചതല്ലേ, ഇപ്പോള്‍ സ്പീക്കറായി’; അതൊക്കെ ഓരോ റോളാണല്ലോ; എ.എന്‍ ഷംസീറിന്റെ മറുപടി

സ്പീക്കർ എന്ന പദവി കൃത്യമായി നിർവഹിക്കുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറാണോയെന്ന് പ്രതിപക്ഷ നേതാവ് മുമ്പ് ചോദിച്ചതല്ലേ, ഇപ്പോള്‍ സ്പീക്കറായി’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ ഓരോ റോളാണല്ലോ.. ജനപ്രതിനിധിയാകുമ്പോൾ ഓരോ റോളുകൾ ആണെന്നും ഭരണപക്ഷത്തെ തന്റെ ചുമതല ഭരണപക്ഷത്തെ സംരക്ഷിക്കുക എന്നതായിരുന്നുവെന്നും പ്രതിപക്ഷം ഭരണപക്ഷത്തെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുക എന്നത് തന്റെ കടമയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

ശക്തമായി ഭരണപക്ഷത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നസാഹചര്യത്തിൽ സ്വാഭാവികമായും പ്രതിപക്ഷത്തുനിന്ന് ആക്ഷേപങ്ങൾ ഉയരാമെന്നും അത്തരത്തിലുള്ള ഒരു ആക്ഷേപമായേ താൻ ഈ സംഭവത്തെ താൻ കാണുന്നുളൂവെന്നും എ എൻ ഷംസീർ പറഞ്ഞു.

സഭയ്ക്കകത്ത് പരസ്പരം കൊമ്പുകോർക്കുമ്പോഴും ഫ്ലോറിങ് പുറത്ത് അവരുമായി വളരെ നല്ല സൗഹൃദമാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണെന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീർ പറഞ്ഞു.

“സ്പീക്കർ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. നിയമസഭയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമമുണ്ടായാൽ പ്രതിപക്ഷത്തെയും കൂട്ടിച്ചേർത്ത് എതിർക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ പറയും എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകില്ല.ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്. പ്രതിപക്ഷത്തിന് മാന്യമായ പരിഗണന ഈ ആറ് വർഷക്കാലം ഭരണപക്ഷം നൽകിയിട്ടുണ്ട്”. എ എൻ ഷംസീർ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻറെ കൈയ്യിൽ നിന്ന് ഒരുപാട്കാര്യങ്ങൾ തനിക്ക് പഠിക്കാൻ ഉണ്ടെന്നും അദ്ദേഹത്തിൽ നിന്നും ഉപദേശങ്ങളും നിർദേശങ്ങളും തേടുമെന്നും ഷംസീർ വ്യക്തമാക്കി.ഇതുവരെ പാർട്ടി ഏൽപ്പിച്ച എല്ലാ ദൗത്യങ്ങളും ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കിയിട്ടുണ്ടെന്ന് എ എൻ ഷംസീർ പറഞ്ഞു.പുതിയ ചുമതലയും ഭംഗിയായി നിറവേറ്റും.സ്പീക്കർ എന്നത് മഹത്വമുള്ള പദവിയാണ്.ക്രിയാത്മകമായ പ്രതിപക്ഷമുള്ള സഭയാണ് കേരള നിയമസഭ.ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും എ എൻ ഷംസീർ പറഞ്ഞു.

പ്രഗൽഭഭരായ സ്പീക്കർമാർ ഉണ്ടായ സഭയാണ് കേരള നിയമസഭ.മുൻ സ്പീക്കർമാരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ പറയും എന്നാൽ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകില്ലെന്നും നിയുക്ത സ്പീക്കർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News