ADVERTISEMENT
എൻ സി പി ഭാരവാഹി തെരഞ്ഞെടുപ്പ് തൃപ്തികരമായിരുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ (P. C. Chacko).തെരഞ്ഞെടുപ്പിനെ എതിർത്തത് ഒരാൾ മാത്രമാണെന്നും അദ്ദേഹം പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.
തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നു കാണിക്കാനുള്ള പ്രഹസനം മാത്രമായിരുന്നു അത്.ആലപ്പുഴ ജില്ലയിൽ സാങ്കേതിക കാരണങ്ങളാൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.131 മണ്ഡലങ്ങളിൽ നിന്നുള്ള 316 പ്രതിനിധികൾ പങ്കെടുത്തതായും പി സി ചാക്കോ അറിയിച്ചു.
ദേശീയ തലത്തിൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പി സി ചാക്കോ വ്യക്തമാക്കി.പ്രതിപക്ഷ പാർട്ടികളെ യോജിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്ത് പിസി ചാക്കോ തുടരും
എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് പിസി ചാക്കോ തുടരും. എ കെ ശശീന്ദ്രൻ പി.സി ചാക്കോയുടെ പേര് നിർദ്ദേശിച്ചപ്പോൾ തോമസ് കെ തോമസ് പിന്താങ്ങി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായി പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, പി.കെ.രാജൻ എന്നിവരെയും ട്രഷററായി പി.ജെ.കുഞ്ഞുമോനെയും തെരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.