Silver Line : സില്‍വര്‍ ലൈന്‍ മംഗ്ലൂരുവരെ നീട്ടുന്നതിനായി കേരള – കര്‍ണ്ണാടക മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് ധാരണ

സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടുന്നത് മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേരളവും –കര്‍ണ്ണാടകവും ധാരണയിലെത്തി. മുപ്പതാമത് ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണവും ആശയ വിനിമയവും അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അയല്‍സംസ്ഥാനങ്ങളിലേക്ക് നീളുന്ന അതിവേഗ റയില്‍ കോറിഡോര്‍ എന്ന ആശയം മുന്നോട്ട് വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സില്‍വര്‍ ലൈന് പരോക്ഷ പിന്‍തുണ പ്രഖ്യാപിച്ചു.

ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ 22 ആം അജന്‍ഡയായി സില്‍വര്‍ ലൈന്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ദേശീയ ശ്രദ്ധയിലേക്കാണ് പദ്ധതി എത്തിയത് .കാസര്‍കോട് വരെ നടപ്പിലാക്കുന്ന പാത മംഗലാപുരത്തേക്ക് നീട്ടുകയെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.

തലശ്ശേരി –മൈസൂര്‍ , നിലമ്പൂര്‍ നഞ്ചന്‍കോട് പാത 21 ആം അജന്‍ഡയായി ചര്‍ച്ചയിലുണ്ടായിരുന്നു. ഇതിന് തൊട്ടുമുന്‍പാണ് കേരള –കര്‍ണ്ണാടക വിഷയങ്ങളില്‍ മുഖ്യമന്ത്രിതല ചര്‍ച്ചക്ക് ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചത് .

മുഖ്യമന്ത്രി തല ചര്‍ച്ചക്ക് ശേഷമാകും സില്‍വര്‍ ലൈൻ ഉള്‍പ്പടെയുള്ള റയില്‍ പ്രശ്നങ്ങള്‍ വീണ്ടും കൗണ്‍സിലിന്‍റെ പരിഗണക്ക് വരിക. കേരളം സില്‍വര്‍ ലൈനിന് അനുമതി കാത്ത് നിൽക്കുമ്പോഴാണ് അതിവേഗ റയില്‍പാത എന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉന്നയിച്ചത്.

മധുര മുതല്‍ ചെന്നൈ വഴി കോയമ്പത്തൂര്‍ വരെയുള്ള റയില്‍ കോറിഡോറാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത് . ഇത് അയല്‍ സംസ്ഥാനങ്ങളിലേക്ക് നീട്ടണമെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. തീരശോഷണം പരിഹരിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സഹകരണവും ആശയ വിനിമയവും അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തെലുങ്കാന–ആന്ധ്രമന്ത്രിമാരും യോഗത്തിനെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News