സെപ്റ്റംബർ 3 . ഹിറ്റുകളുടെ ഓർമ്മ മധുരത്തിൽ മോഹൻലാൽ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ഒട്ടനവധി സിനിമകൾ ലാലിന് അഭിമാന വിജയം നേടിക്കൊടുത്തിട്ടുണ്ട്. സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തം സമ്മാനിച്ച മോഹൻലാലിന് സെപ്റ്റംബർ 3 മറക്കാനാവില്ല. മോഹൻലാലിന്റെ ഹിറ്റായ അഞ്ച് സിനമകളുടെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്.

1990-ൽ പുറത്തിറങ്ങിയ ‘ഇന്ദ്ര‍ജാലം’, 1992-ലെ ‘യോദ്ധ’, 1998-ലെ ‘സമ്മർ ഇൻ ബത്‌ലഹേം’, അതേ വർഷം പുറത്തിറങ്ങിയ ‘ഹരികൃഷ്ണൻസ്’, 2005-ലെ നരൻ എന്നിങ്ങനെ മലയാളത്തിന്റെ അഞ്ച് സൂപ്പർ ഹിറ്റുകൾ ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുമ്പോൾ ഈ സിനിമകളെ അനശ്വരമാക്കിയ മോഹൻലാലിനും ഇരട്ടി മധുരമാണ് ഇന്ന്.

നരൻ

മോഹൻലാൽ നായകനായി ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005-ൽ പുറത്തിറങ്ങിയ ചിത്രമാണ് നരൻ. സെപ്റ്റംബർ 3 ന് റിലീസിന്റെ 17 വർഷങ്ങൾ ആഘോഷിക്കുകയാണ് നരൻ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുള്ളൻകൊല്ലി വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായാണ് നരൻ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്.

യോദ്ധ

മോഹൻലാൽ, ജഗതി ശ്രീകുമാർ,മാസ്റ്റർ സിദ്ധാർത്ഥ എന്നിവരെ വെച്ച് സംഗീത് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമാണ് യോദ്ധ. പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ സിനിമയാണ് ‘യോദ്ധ’.എആർ റഹ്‌മാൻ ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ചത് ‘യോദ്ധാ’ സിനിമയ്ക്ക് വേണ്ടിയാണ്.
കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച സിനിമ സാഗാ ഫിലിംസാണ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നത്.

ഇന്ദ്രജാലം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രാജൻ പി. ദേവ്, ശ്രീജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനെത്തിയ ‘ഇന്ദ്രജാലം’ സിനിമയുടെ 32-ാം വാർഷികമാണ് ഇന്ന്. ബോംബെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. കണ്ണൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. രാജൻ പി ദേവ് പ്രതിനായക വേഷത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത് ‘ഇന്ദ്രജാല’ത്തിലൂടെയാണ്.

സമ്മർ ഇൻ ബത്‌ലഹേം

സിബി മലയിൽ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ സിനിമയാണ് ‘സമ്മർ ഇൻ ബത്‌ലഹേം’. ചിത്രത്തിൽ ഗസ്റ്റ് റോളിൽ ആകേ ഒരു സീനിൽ മാത്രമാണ് എത്തുന്നത് എങ്കിലും നിരഞ്ജൻ എന്ന കഥാപാത്രവും സിനിമയിലെ ക്ലൈമാക്സ് സീനും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ എന്നും നിലനിൽക്കുന്നതാണ്. ‘സമ്മർ ഇൻ ബത്‌ലഹേ’മിന്റെ 24-ാം വാർഷികമാണ് ഇന്ന്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.

ഹരികൃഷ്ണൻസ്

‘സമ്മർ ഇൻ ബത്‌ലഹേം’ റിലീസ് ചെയ്ത അതേ ദിവസം തന്നെ റിലീസ് ചെയ്ത മറ്റൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ‘ഹരികൃഷ്ണൻസ്’. മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ഹരികൃഷ്ണൻസ് . ഫാസിലാണ് ചിത്രം സംവിധാനം ചെയ്തത്. ജൂഹി ചൗള, കുഞ്ചാക്കോ ബോബൻ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News