ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ മുണ്ട് ഉടുത്ത് എത്തി; സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ കൂട്ടയടി

മലപ്പുറം നിലമ്പൂര്‍ ഗവ:മാനവേദൻ സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ കൂട്ടയടി. ഓണാഘോഷവുമായുണ്ടായ സംഘർഷത്തിൽ വിദ്യാര്‍ഥികൾക്ക് പരുക്കേറ്റു. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സ്‌കൂളിലെ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ടാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായത് . പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ മുണ്ട് ഉടുത്ത് എത്തിയത് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു . ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്. ആദ്യം സ്‌കൂള്‍ കോമ്പൗണ്ടിലും പീന്നീട് പുറത്തും അടി നടന്നു. റോഡിൽ സംഘർഷം തുടർന്നതോടെ പൊലീസ് എത്തിയാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്. പൊലീസ് ലാത്തി വീശിയതിനു ശേഷമാണ് കുട്ടികള്‍ പിരിഞ്ഞുപോയത് . സംഭവത്തില്‍ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരു കുട്ടിയുടെ എല്ല് പൊട്ടിയിട്ടുണ്ട് . പരുക്ക് പറ്റിയ കുട്ടികളുടെ മൊഴി എടുത്തതിനുശേഷം കേസെടുക്കുമെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here