Amit Shah : രാജ്യത്ത് കോണ്‍ഗ്രസ് അപ്രത്യക്ഷമാകുന്നു : അമിത് ഷാ

രാജ്യത്ത് കോൺഗ്രസ് അപ്രത്യക്ഷമാകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പാവപ്പെട്ടവരുടെ കാര്യം പറയുന്ന കോൺഗ്രസ് ദളിതർക്കായി എന്ത് ചെയ്തു എന്നതിൻറെ കണക്ക് അവതരിപ്പിക്കണം. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അംബേദ്കറിന് ഭാരത് രത്ന നൽകിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കിയെന്ന് അവകാശവാദം ഉന്നയിച്ച ഷാ പുൽവാമയ്ക്ക് പാകിസ്ഥാൻ മണ്ണിൽ ചെന്ന് മറുപടി നൽകിയെന്നും കോൺഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ലെന്നും പറഞ്ഞു.അതിനിടെ മലയാളികൾക്ക് അമിത് ഷാ ഓണാശംസകളും നേർന്നു.

ഓപ്പറേഷൻ ജാസൂസ്

സംസ്ഥാനത്തെ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.

മോട്ടോർ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News