ഓണക്കാലത്ത് ലോക പൂക്കള മത്സരം സംഘടിപ്പിച്ച് കേരളം ടൂറിസം

ഓണക്കാലത്ത് ലോക പൂക്കള മത്സരം സംഘടിപ്പിച്ച് കേരളം ടൂറിസം . ” ലോകമെങ്ങും സ്നേഹത്തിന്റെ,നന്മയുടെ സുഗന്ധം പരത്തുന്ന പൂക്കളാണ് മലയാളികൾ.

ഈ ലോകമലയാളത്തിന്റെ നിറക്കൂട്ടുകളും സുഗന്ധ വൈവിധ്യങ്ങളും ഒരു വെർച്വൽ ഇടത്തേക്ക് കൊണ്ടുവരാനുള്ള കേരള ടൂറിസത്തിന്റെ ശ്രമമാണ് ലോക പൂക്കള മത്സരം . നമുക്ക് കൈകോർത്തു തീർക്കാം,നന്മയുടെ പൂക്കളങ്ങൾ…പരത്താം, സ്നേഹത്തിന്റെ സുഗന്ധങ്ങൾ ” എന്ന് പറഞ്ഞാണ് കേരളം ടൂറിസം ഏവരെയും ഈ സൗഹൃദ മത്സരത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത് .

വ്യക്തിഗത മത്സരവും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി ഗ്രൂപ്പുതലത്തിലും എന്നിങ്ങനെ രണ്ട്‌ വിഭാഗമായാണ്‌ മത്സരം നടത്തുന്നത്‌. പൂക്കളത്തിന്റെ ചിത്രത്തിനൊപ്പം പങ്കെടുക്കുന്നവരുടെ ഫോട്ടോ കൂടി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌. ഫോട്ടോകള്‍ക്കൊപ്പം ശീര്‍ഷകവും ചെറു വിവരണവും കൂടി വേണം. ഓരോ വിഭാഗത്തിലും പരമാവധി 5 എന്‍ട്രികള്‍ വരെ അപ്‌ലോഡ്‌ ചെയ്യാം. ഓഗസ്‌റ്റ്‌ 17-ാം തിയതി 2022 മുതല്‍ സെപ്റ്റംബർ 16-ാം തിയതി 2022 ഇന്ത്യന്‍ സമയം രാത്രി 12 വരെയാണ്‌ എന്‍ട്രികള്‍ സ്വീകരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News