തിരുവനന്തപുരത്തിന്റെ മണ്ണില്‍ ‘തെക്കന്‍ തല്ല്’ ടീം

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന സിനിമയുടെ പ്രൊമോഷന്‍ തിരുവനന്തപുരം ലുലുമാളില്‍ വെച്ച് നടന്നു. ബിജുമേനോന്‍, പത്മപ്രിയ, റോഷന്‍ മാത്യു തുടങ്ങിയ അഭിനയതാക്കളും മറ്റു അണിയറപ്രവര്‍ത്തകരും പരുപാടിയില്‍ പങ്കെടുത്തു. ചിത്രത്തിലെ ലിറിക്കല്‍ വിഡിയോയും ലോഞ്ച് ചെയ്തു.. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനമായ ‘പ്രേമനെയ്യപ്പ’ത്തിനു റോഷന്‍ മാത്യൂസ്, പത്മപ്രിയ തുടങ്ങിയവര്‍ ചുവടു വെച്ചു..

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശപശ്ചാത്തലത്തിലാണ് തെക്കന്‍ തല്ലുകേസ് അവതരിപ്പിക്കുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്.

പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖില്‍ കവലയൂര്‍, അശ്വത് ലാല്‍, റെജു ശിവദാസ്, അരുണ്‍ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദന്‍, ശശി വാളൂരാന്‍, നീരജ രാജേന്ദ്രന്‍, ജയരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News