കെ.എസ്.ആര്‍.ടി.സിയ്ക്ക് അടിയന്തര ധനസഹായം | KN Balagopal

കെ.എസ്.ആര്‍.ടി. സി പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിക്കപ്പെട്ട കൺസോർഷ്യത്തിന് പെന്‍ഷന്‍ നൽകിയ വകയിൽ 8.5% പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയായ 145.63 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കെ.എസ്.ആർ.ടി.സിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ഇന്നലെയും ധനവകുപ്പ് അനുവദിച്ചിരുന്നു.

അതേസമയം KSRTC ശമ്പള വിതരണത്തിനുള്ള നടപടി തുടങ്ങിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഹൈക്കോടതി നിർദ്ദേശിച്ച കൂപ്പൺ ജീവനക്കാരിൽ അടിച്ചേൽപ്പിക്കില്ല, ആവശ്യമുള്ളവർ ഉപയോഗിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടക്കുന്ന ചർച്ച നിർണ്ണായകമെന്നും മന്ത്രി പറഞ്ഞു.സിംഗിൾ ഡ്യൂട്ടി 8 മണിക്കൂർ മാത്രമാണ്. ഇത് ജീവനക്കാർക്ക് ഗുണകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here