ഇഷ്ടത്തിന് നിര്‍വചനമോ….? ഇതുമാകാം, അതുമാകാം…എല്ലാം അവരവരുടെ ഇഷ്ടം

കാലത്തിനനുസരിച്ച് നമ്മുടെ ജീവിതത്തിലും ഫാഷനിലും എല്ലാം തന്നെ മാറ്റം വന്നുക‍ഴിഞ്ഞു. ആ മാറ്റത്തിനനുസരിച്ച് നമ്മുടെ ഓണാഘോഷവും മാറുകയാണ്.

പഴയ ഓണാഘോഷങ്ങളിലേതുപോലെ പൂക്കളമിടുന്ന റോളിലൊതുങ്ങി നിൽക്കുന്നവരല്ല ഇന്നത്തെ കോളജുകളിലെ പെൺകുട്ടികൾ. കോളജില്‍ മുണ്ടും മടക്കിക്കത്തി ഷര്‍ട്ടുമണിച്ച് കൂളിങ്ങ് ഗ്ലാസ്സു വച്ച് ചുവടുവെയ്ക്കുന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇപ്പോഴിതാ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വിഎച്ച്എസിലെ ഓണാഘോഷത്തിലെ ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സാരിയും ഷർട്ടും അണിഞ്ഞ കുട്ടികളുടെ ഫോട്ടോ പങ്കുവച്ച മന്ത്രി ഇതുമാകാം അതുമാകാം അവരവരുടെ ഇഷ്ടം എന്നാണ് കുറിച്ചിരിക്കുന്നത്.

സമസ്ത മണ്ഡലത്തിലും തുല്യരാണ് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണം

ജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലും തുല്യരാണ് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവുകയാണ് വേണ്ടത്. അത് ഇന്ന് ഉണ്ടാകണമെങ്കില്‍ ആണ്‍കോയ്മയുടെ കണ്ണട എടുത്ത് മാറ്റപ്പെടണം. ആ കുതിരക്കണ്ണട എടുത്ത് മാറ്റുമ്പോള്‍ ഇതുവരെ ആണ്‍കോയ്മ അധികാരത്തിന്റെ സൗകര്യങ്ങള്‍ സ്വാഭാവികമായി സ്വീകരിച്ച് ജീവിച്ചുവരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ അമ്പരക്കും.

പുരുഷന്‍ എന്നതിന്റെ ഒരു സ്വാഭാവികമായ നീട്ടിയെഴുത്തല്ല പൗരുഷം എന്നത്. അത് സ്വാഭാവികമാണെന്ന് കരുതുന്നതുകൊണ്ടാണ് ഒരു സ്ത്രീ ധീരമായ ഇടപെടല്‍ നടത്തുമ്പോള്‍, അവള്‍ ഒരു ആണാണ് എന്ന പ്രയോഗമുണ്ടാകുന്നത്.

സത്യത്തില്‍, പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും അവരുടെ വളര്‍ത്തല്‍ സാഹചര്യത്തിനും അവരുടെ ശാരീരികവും മാനസികവുമായ കഴിവിനനുസരിച്ചും, അവര്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. ഏതെങ്കിലും വിഭാഗത്തിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ അതിന്റെ വേര് അവരുടെ വളര്‍ത്തല്‍ പശ്ചാത്തലത്തിലും സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന പ്രത്യേയശാസ്ത്രത്തിലുമാണ് നമ്മള്‍ പരിശോധിക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News